Trending Books

Wednesday 12 October 2011

പരിണാമശാല



നേരം വെളുത്ത് വരുന്നതേയുള്ളൂ..ഇന്നവധി ദിവസം ആയിരിക്കണം..അല്ലെങ്കില്‍ സ്ഥിരമായ്‌ ഒടാറുള്ള രണ്ടു പേരെയും ഇതുവരെ കണ്ടില്ല.ചന്നംപിന്നം മഴ പെയ്യുന്നുണ്ട്.പാലം മുതലേ റോഡു ടാര്‍ ചെയ്തിട്ടുള്ളൂ.അത് വരെ ചെമ്മണ്‍ പാത തന്നെ.മഴത്തുള്ളികള്‍ തെറിച്ചു പാലത്തിന്റെ തൂണുകളില്‍ ചുവപ്പും വെള്ളയും നിറം പിടിപ്പിച്ചിരിക്കുന്നു..പാലത്തിനപ്പുറമുള്ള വഴിവിളക്കില്‍ നിന്നും  വെളിച്ചം റോഡിലേക്ക് വീണു തിളങ്ങുന്നു..ഇങ്ങനെയൊരു കട ഇവിടെയുള്ളത് കൊണ്ട് മഴനനയാതെ കിടക്കാം,പക്ഷെ എത്ര കഴുകിയാലും മാറാത്ത ചോര മണം..ഇപ്പോള്‍ ശീലമായെങ്കിലും ഇടയ്ക്കിടെ ഓക്കാനം വരുത്തും.

പണിക്കാര്‍ എത്തുന്നത്‌ വരെയുള്ളൂ ഇവിടുത്തെ ഷെല്‍ട്ടര്‍,അവരെത്തിക്കഴിഞ്ഞാല്‍ മഴയാണെങ്കിലും വെയിലാണെങ്കിലും പുറത്തു തന്നെ..അവര്‍ വന്നുകഴിയുമ്പോളാണ് ഇവിടെ ശരിക്കും കൂട് വിട്ടു കൂട് മാറ്റം നടക്കുന്നത്..എന്റെ കാര്യത്തിലും ഇവിടെത്തുന്നവരിലും,അങ്ങനെതന്നെ.
വലിയ പുളിമരത്തടികള്‍ നിറഞ്ഞ ചെറിയ വരാന്തയില്‍ പിന്നെ പലതരത്തിലുള്ള കത്തികള്‍ കല്ലിലും തടിയിലും തമ്മില്‍ തമ്മിലും ഉരഞ്ഞുണ്ടാകുന്ന വല്ലാത്തയൊച്ചയാണ്.ചെറുതും വലുതും പരന്നതും നീണ്ടതുമായ അനേകം കത്തികള്‍..കത്തിയും തടിയും ഒരുങ്ങിക്കഴിഞ്ഞാല്‍ വിരുന്നുകാരുടെ ഊഴമായി...പശുവും,കാളയും,പോത്തും,എരുമയും എല്ലാം ബീഫ് എന്ന ഒറ്റപ്പേരില്‍ ,ആടുകളെല്ലാം മട്ടന്‍ എന്ന പേരിലും പുറത്തു വരുന്നതിനു അധികം സമയം വേണ്ട പിന്നെ.പരിണാമങ്ങളുടെ കലവറ. പല നിറത്തില്‍ ഉള്ളിലേക്ക് കയറുന്നത്,വലിച്ചിഴക്കപ്പെടുന്നത്, ചിലതു ഉറക്കെ കരയും,ചിലവ മുറുമുറുക്കുകയെയുള്ളൂ ചിലതിന്റെ കഴുത്തില്‍ നിന്നും വെള്ളം ചീറ്റുന്നത് പോലെ ചോര ചീറുന്നത് കാണാം.ചിലര്‍ ശാന്തമായ് കണ്ണടച്ചുറങ്ങും.ചില നോട്ടങ്ങള്‍ മനസ്സിലേക്ക് തുളച്ചു കയറും.ഒടുവില്‍ ചുവന്നു, ഒറ്റ നിറമായ്‌ തിരികെ.കടയിലേക്കും പിന്നെയും ബാക്കിയാകുന്നത് ചാക്കില്‍ കെട്ടിയും അല്ലാതെയും മുനിസിപ്പാലിറ്റിയുടെ വെയ്സ്റ്റ് കുഴിയിലേക്കും പോകും.
 ഇറച്ചി വാങ്ങാന്‍ വരുന്ന പിള്ളാരുടെ കണ്ണില്‍പ്പെടാതെ ഒതുങ്ങിയിരുന്നാല്‍ ഇടയ്ക്കിടെ കുറച്ചു ചവ്വ് എറിഞ്ഞു തരും പണിക്കാര്‍,ചിലപ്പോള്‍ നേരെ മുന്നില്‍ വീണു കിട്ടും,ചിലത് നിലത്തു വീഴും മുന്‍പേ കള്ള കാക്കകള്‍ കൊത്തി പറന്നുകളയും. ചിലത് മുന്നിലേക്ക്‌ വരാതെ കടയുടെ തൂണുകളില്‍ പറ്റിപ്പിടിച്ചു ചിത്രങ്ങള്‍ വരയ്ക്കും.മരിച്ചവരുടെ ഓര്‍മ്മച്ചിത്രങ്ങള്‍ .
 ഇവിടെയും ഒരു കൂട്ട്  ഉണ്ടായിരുന്നു,രണ്ടു ദിവസം മുന്പ് വരെ..ഇപ്പോള്‍ എവിടെയാണോ..നല്ല തടിയും വലുപ്പവും ശൌര്യവും ഉണ്ടായിരുന്നത് കൊണ്ട് പണിക്കാര്‍ക്കും താല്പര്യം ആയിരുന്നു..ചാവാലി പിള്ളാരുടെ അടവൊന്നും അവന്റടുക്കല്‍ നടക്കില്ല..അവന്‍ കൂടുണ്ടായിരുന്നത് കൊണ്ട് അത്ര കരുത്തനല്ലാത്ത ഞാനും രക്ഷപെട്ടിരുന്നു.എന്നാല്‍ എവിടെപ്പോയോ ആവോ..എവിടെയായിരുന്നെങ്കിലും രാത്രിയില്‍ ഷെല്‍ട്ടറില്‍ ഒരുമിച്ചു കൂടുന്നതായിരുന്നു.ആദ്യ കാഴ്ചയില്‍ കണ്ണില്‍പ്പെടുന്നത്‌ അവന്റെ കണ്ണുകളാണ്,പളുങ്ക് കണ്ണുകള്‍..കുട്ടികള്‍ കളിക്കുന്ന ഗോട്ടി പോലെ,പച്ചക്കല്ലിനിടയില്‍ ഒരു നരച്ച വര.തിരിയുന്നതിനനുസരിച്ചു കനം വെച്ച് വരുന്ന നരച്ച വര.
   ഇതേ കണ്ണുകളാണ് എതിര്‍വശത്തെ വീട്ടിലെ പെണ്‍കുട്ടിക്കും.എന്നും പലവേഷത്തില്‍ മുകള്‍ നിലയില്‍ നില്‍ക്കുന്നത് കാണാം,ഒറ്റയ്ക്ക്.ഇവിടുത്തെ പോലെ തന്നെയാണ് അവിടെയും.പലനിറത്തില്‍ ഉള്ളിലേക്ക് പോകുന്നവര്‍ ,വലിച്ചിഴക്കപ്പെടുന്നവര്‍ കരയുന്നവര്‍,ചിരിക്കുന്നവര്‍,എന്നും രാത്രിയില്‍ വീട്ടു മുകളില്‍ നിസ്സംഗതയോടെ നില്‍ക്കുന്ന പളുങ്ക് കണ്ണുകളുള്ളവൾ.പക്ഷെ ഈ കടയുമായ് വത്യാസങ്ങള്‍ ഇല്ലാതില്ല,സ്ത്രീകളെ മാത്രമേ വലിച്ചിഴയ്ക്കപ്പെടുന്നതായ് കണ്ടിട്ടുള്ളൂ.ഇറച്ചിക്ക് വേണ്ടി തൊലി പൊളിയ്ക്കുന്നില്ല. ഇവിടെ പകലാണെങ്കില്‍ അവിടെ രാത്രിയില്‍ ആണ് കച്ചവടം എന്നുമറിയാം,കൂറ്റന്‍ മതിലിന്റെ അകത്തേയ്ക്ക് കടത്തിവിടാതെ മല്ലന്മാരുമുണ്ട്.ഇന്നലെ അവളെയും കണ്ടില്ല അവിടെ.എല്ലാവരും ചിത്രങ്ങളാവുകയാണോ?
ഇന്നിതുവരെയും കട തുറക്കാഞ്ഞതെന്താണെന്ന് ആലോചിക്കുമ്പോഴാണ് ആളുകള്‍ ഓടുന്നത് കണ്ടത്..കൂടെപോയി..
മുനിസിപ്പാലിറ്റിയുടെ വെയ്സ്റ്റ് കുഴിയില്‍ നാല് പളുങ്ക് കണ്ണുകള്‍ ,അതില്‍ നേര്‍ത്ത ചാര വര.മഴത്തുള്ളികള്‍  കണ്ണില്‍ വീണു തെറിച്ചിട്ടും അടയാതെ നിസംഗതയോടെ നോക്കുന്ന നാല് കണ്ണുകള്‍.പെണ്ണിന് ഉടലുംതലയുമുണ്ട്..വസ്ത്രങ്ങളും..ആളുകള്‍ അവളുടെ സൌന്ദര്യത്തെക്കുറിച്ചാണ് പറയുന്നത്..ജീവനുള്ളപ്പോള്‍ ഉടലിലില്ലാതിരുന്ന വസ്ത്രങ്ങള്‍ ചത്ത്‌ കിടക്കുമ്പോള്‍ അധികമാണെന്ന് അഭിപ്രായിച്ചു ചിരിക്കുന്നുണ്ട് ചിലര്‍. കൂട്ടുകാരന് ഉടലില്ല..അവന്റെ തടിയും വലുപ്പവും അവനെ ഇറച്ചിക്കടയിലെ ഇന്നലത്തെ ബീഫ് ആക്കിക്കാണും,പാവം..പട്ടിയില്‍ നിന്നും ബീഫിലേക്കുള്ള പരിണാമം.
ഒന്നും തോന്നിയില്ല..തിരിച്ചു ഷെല്‍ട്ടറിലേക്ക്, പരിണാമശാലയിലേക്ക് നടന്നു..നിസംഗതയോടെ..ചോരയുടെ മണം രൂക്ഷമാകുന്നു..സൌഹൃദത്തിന്റെയും..ഷെല്‍ട്ടറില്‍ കയറാതെ മുറ്റത്തെ വട്ട മരത്തിന്റെ ചുവട്ടില്‍ പോയിരുന്നു..ചോരക്കട്ടകളുമായ് ഉറുമ്പുകള്‍ നിരനിരയായ് പോകുന്നു..മഴച്ചാറ്റലില്‍ കുതിര്‍ന്നു പോകുന്ന ചുവന്ന ഉറുമ്പുകള്‍...
                 


Friday 7 October 2011

മഞ്ഞുകാലം മരങ്ങളോട് ചെയ്തത്..











മഞ്ഞുകാലം തുണിയുരിച്ച
ഒരു പെണ്മരം
നാണിച്ചു നിൽക്കുന്നു മുറ്റത്ത്,
മഞ്ഞു മുട്ടകൾ നിറഞ്ഞ
കാക്കക്കൂടുകൾ , 
വിടാതെ ചേർത്തുപിടിച്ചിട്ടുണ്ട് ;

സൂര്യന്റെ ചുടു ചുംബനത്തിൽ
പുതുനാമ്പ് വിരിയും വരെ 
മഞ്ഞു കാലമേ,
നീ കടിച്ചിളക്കിയ തോലുമായ്
നിന്നോട് പൊരുതുക 
തന്നെ ചെയ്യും ഈ പെണ്മരം.. 



Monday 22 August 2011

ലൈവ് ടെലികാസ്റ്റ്







വൃദ്ധസദനത്തില്‍ നിന്നും
മരിക്കുന്നതിനു വേണ്ടി മാത്രം
വീട്ടില്‍ കൊണ്ടുവന്നൊരപ്പന്റെ
പ്രി-മരണ - മരണ 
ടെലിക്കാസ്റ്റ് ലൈവ്..

ഇത്ര ചേർച്ചയുള്ളോരുടുപ്പ് 
മുന്‍പെപ്പോളാണിട്ടത്
ഓർമ്മയുണ്ടോ അപ്പാ..?
ഒരു മരുമകൾ മൊഴി..
ദേ നോക്കിയേ,
അപ്പനെ കാണുന്നുവോ ടി.വിയിൽ 
നമ്മളാണ് ആദ്യം 
ഈ ലൈവ് ഷോയിൽ
അപ്പാ, നമ്മളാണാദ്യം..
ഒരു പുത്ര സന്തോഷം..

പ്രാർത്ഥനക്കാരെ ടച്ചപ്പ് 
ചെയ്തൊരു മേയ്ക്കപ്‍മാൻ 
ഫീൽഡ് ക്ലിയർ ചെയ്തൊരു 
ക്യാമറാമാൻ
എന്ത് ഭാഗ്യം, എത്ര സുതാര്യം
അപ്പാ..അപ്പന്റെ അന്ത്യയാത്ര..

കേൾക്കുന്നുണ്ടോ..കേൾക്കുന്നുണ്ടോ..
എപ്പോഴാണ്..?
ഇപ്പോഴാണോ മരിച്ചത്..
എന്നൊരവതാരകയലർച്ചയിലേക്ക് 
ഒരു വിദേശ പുത്രീകരച്ചിൽ   
എം.പി.4 വീഡിയോ ഫോർമാറ്റിൽ 
ഡൌൺലോഡ് ചെയ്യപ്പെടുന്നുണ്ട്
പിൻ നിരയിൽ ആരുംകാണാതെ 
കരച്ചിലടക്കാന്‍ പാടുപെടുന്നൊരു-
കുപ്പി ഗ്ലിസറിനും..

എത്ര ചിലവേറിയാലും
ഇത്രയാഘോഷത്തോടെ..
മരണം ലൈവായിക്കണ്ട്
മരിക്കാന്‍ പറ്റിയല്ലോ 
അപ്പനെന്നൊരു സന്തോഷം 
പങ്കു വെച്ച് നിർത്താം
നമ്മുക്കീ ലൈവ് മരണം..
നന്ദി ചാനലേ..നന്ദി..

Thursday 9 June 2011

നിറഭേദങ്ങൾ













എത്ര നിറങ്ങൾ ചേർത്ത് 
തുന്നിയതാണീ ജീവിതം?
ഇരുണ്ടു മൂടും വരെ
ഒരു നീല വാനം,
കാടിളകി മൂക്കിൽ തൊടും വരെ
ഒരു പച്ച മരം,
വീട്ടുപേരിൽ ഞെളിയും  
ഒരു മഞ്ഞ മുഖം
ഹാ ! എത്രമേൽ സാമ്യം
നിൻ പുറംനിറം

അന്തർലീനം
പശിമയേറും ചിതൽപുറ്റ്‌
പലിശപ്പടം വിടർത്തി
പാതി വെന്ത വീട്
വീട്ടിൽ,
മായാത്ത തവിട്ടു ചിതൽ രേഖയായ്
പല മുഖം,മണം, കൊതി...
കൂടെ കിടന്നതിൻ പനി..
മറവിയുടെ സൂചിയിൽ കൊരുത്തിണ-
ചേർത്തയെത്ര നിറങ്ങൾ പിന്നെയും 

എല്ലാ നിറവും ചേർന്ന്
കറുത്ത് പോകും വരെ
നമ്മളൊന്നെന്നു പറഞ്ഞാർത്തിടാം..


പടക്കടപ്പാട് : ഗൂഗിള്‍ തന്നെ..

Wednesday 1 June 2011

കാര്‍ണിവല്‍












മൂന്ന് ദിവസത്തെ കാര്‍ണിവല്‍ ,
ത്രിശങ്കുവില്‍ സൈലന്‍സറില്ലാത്ത
ഒരു ബൈക്കിന്റെ കറക്കം
ഒടുക്കത്തെ ഒച്ചയില്‍ 
പാതാളത്തിലേക്ക്‌ ഒരു കുതിക്കല്‍ 
ഒരു നിമിഷത്തില്‍ തിരിച്ചും. 
ഇടയ്ക്ക്,
ശ്വാസത്തിനായ് ഒരു നിര്‍ത്ത് 
പിന്നെ, ഒന്നാഞ്ഞു റെയ്സ് ചെയ്ത്
മരണക്കിണറ്റിലേക്ക് ഒരു 
എയ്റോബിക് ഡൈവ് ..
                          
ഹോ! എന്തൊരാശ്വാസം...
വയറു വേദനക്കിപ്പോള്‍ കുറവുണ്ട്.. 
ശരിക്കും കുറവുണ്ട് . 




പടം : ഗൂഗ്ലിയത് 

Monday 21 March 2011

മരങ്ങൾ പച്ചയാകുന്നത്...(നമ്മളും)












എന്താണ് നമ്മുടെ പ്രണയം
ഇങ്ങനെ മരങ്ങളായ്‌ പോകുന്നത് ?
കാറ്റത്തെ ഇലയനക്കങ്ങൾ പോലെ 
എല്ലാം തലയാട്ടി സമ്മതിക്കുന്നുണ്ടെങ്കിലും
ഒന്നും മിണ്ടാറില്ലല്ലോ;
പരസ്പരം കാണുന്നുണ്ടെങ്കിലും
എത്ര കാലമായിങ്ങനെ 
അടുത്തിരിക്കാതെ, ഒന്ന് തൊടാതെ, 
ചലിയ്ക്കാതെ നിൽക്കുന്നു;
എങ്കിലും നമ്മളറിയാതെ വേരുകൾ 
പരസ്പരം പുണരുന്നുണ്ടാവും, 
അതുകൊണ്ട് മാത്രമാകും 
നമ്മുടെ മരങ്ങളിപ്പോഴും 
ഇങ്ങനെ പച്ചയായ് നില്‍ക്കുന്നത് 



Thursday 10 March 2011

Malaysian Comedy


fromaziz.m 
reply-toaziz.m.hossien1@gmail.com
toajunaith@gmail.com
dateThu, Mar 10, 2011 at 1:13 PM
subjectJunaith Aboobaker
mailed-bysapo.pt



Dear....Junaith Aboobaker

I am Aziz M Hossein a legal practitioner in Malaysia with many years of
practice.  I was an attorney to a deceased client of mine, who died in Kuala
Lumpur, Malaysia of a heart related condition in 2001. My reason of sending you
this email is to help secure the funds left behind by my late client before it
is confiscated or declared unserviceable by the bank where this fund valued at
$8.7 million dollars is deposited.

Since you do have the same surname with my late client, I would want to present
you as the legitimate beneficiary with all legal documents required to back the
claim up. The holding bank has issued me a notice to contact the next of kin, or
the account will be confiscated, and so far, all my efforts to get hold of
someone related to this man has proved abortive.

This is my proposal; I am asking for your consent to present you to the bank as
the next-of-kin and beneficiary of my late client, since you have the same last
name, so that the proceeds of this account can be paid to you. Then we can share
the amount on a mutually agreed-upon percentage. I do have a good standing in
Malaysia it is my assurance that this transaction will be successful and that I
will make sure that the transaction is done within the applicable laws to
guarantee full legitimacy.

All I require is your honest cooperation to enable us see this transaction
through. This will be executed under a legitimate arrangement that will protect
you from any breach of the law. However, if this business proposition offends
your moral values, do accept my apology.

Please contact me at once to indicate your interest. Do understand that this
transaction do require utmost confidence and you should keep this mail to
yourself not with standing if you are rejecting the transaction or accepting it.

Note that I reserve the right to reject your acceptance of this proposal if I
have reasons to believe that you may not be honest or discreet as it concerns
this proposal.

Further details will be giving as soon as your interest is indicated.
aziz.m.hossien1@gmail.com
Yours Sincerely,
Aziz M Hossein
Attorney at Law

Saturday 26 February 2011

ഒരു തെറിച്ച 'കവി'ത


ആകാശ വീട്ടിൽ നിന്നും 
ഭൂമിയിലേക്കുള്ള വഴിയളന്ന്
അലഞ്ഞലഞ്ഞ്
കൈ നീട്ടി നീട്ടി 
കവിത ചൊല്ലിച്ചൊല്ലി 
കുടിച്ച് , പെടുത്ത്, ഭോഗിച്ച് 
മടുത്തു മടുത്ത്
കൈമടക്കിലിരുന്നു ചുളുങ്ങിയ 
കവിതയിൽ നിന്നൊരു 
കവി റോട്ടിലേക്ക് ചാടി 
കൈനീട്ടാതെ മരിക്കുന്നു
വെടിവെച്ചാദരിക്കരുതേ 
സർക്കാരെ എന്ന് പറഞ്ഞിട്ടും
സമയം നോക്കി പിന്നെയും 
വെടിവെച്ചു കൊന്നു

Thursday 13 January 2011

ബ്രഷ് രോഗം !


നിയമപരമായ മുന്നറിയിപ്പ് : പ്രായപൂര്‍ത്തിയായവര്‍ക്ക് മാത്രം.


സര്‍ബീഷ്  S/O കണാരന്‍  സുന്ദരനാണ്,സുസ്മേരനാണ്,സുമുഖനാണ്‌ .എന്ത് കാര്യം സര്‍ബീഷ് എന്ന ആധുനിക നാമം നാട്ടുകാര്‍ ഓര്‍ക്കാറില്ല അവര്‍ക്കവന്‍ കൊച്ച് കണാരനാണ്,കണാരന്‍ മുതലാളിയുടെ മോന്‍ .നാട്ടുകാര്‍ വിദ്യാഭ്യാസത്തെക്കാളും അധികം അഭ്യാസം കാണിക്കുന്ന പറമ്പങ്കാവില്‍ വിദ്യ അഭ്യസിക്കുന്നവരില്‍ പ്രധാനിയാണ്‌ കൊച്ചു കണാരന്‍ .എണ്ണ തോണിയില്‍ മുക്കിയൊതുക്കിയ മുള്ളന്‍പന്നി മുടിയും  ഓയില്‍ ടച്ചുള്ള  നല്ല കറുപ്പ് നിറവും കൂട്ടുകാര്‍ക്കിടയില്‍ ഓയില്‍ കണാരന്‍ എന്ന പേരും സര്‍ബീഷിനു നല്‍കി  .ഹാപ്പി ടെന്റ് വൈറ്റ് വെളുപ്പിക്കുന്ന  നിരപ്പൊത്ത പല്ലുകള്‍ .മാറ്റ് കൂട്ടാന്‍ ചുറ്റു മതിലില്‍ നിന്നും പുറത്തേക്കു തള്ളി നില്‍ക്കുന്ന തൂണ് പോലെ നാലഞ്ചു എക്സ്ട്രാ പല്ലുകള്‍ വേറെയും.ഏതായാലും നാട്ടുകാര്‍ക്ക് കൊച്ചു കണാരന്‍ ഒരു ബൃഹത്ത്  സംഭവം തന്നെയാണ്. പഠിക്കുന്നത് ഫാര്‍മസി ഡിപ്ളോമയ്ക്കാണ് ,പക്ഷെ നാട്ടില്‍ പറഞ്ഞിരിക്കുന്നത് ഡിപ്ളോമ ഇന്‍ മെഡിസിന്‍ എന്നാണ്‌. പഠിക്കാന്‍ മിടുക്കനായത് കൊണ്ട് എം.ബി.ബി.എസ് പഠിക്കാതെ നേരെ അതിനു മേലെയുള്ള രണ്ടു വര്‍ഷത്തെ ചെറിയ കോഴ്സ് പഠിച്ചാല്‍ മതിയെന്ന് സര്‍ക്കാര്‍ നേരിട്ട്  പറഞ്ഞത് കൊണ്ട് മാത്രമാണ് അതിനു പോകുന്നതെന്നാണ് നാട്ടുകാരോടെല്ലാം കൊച്ച് കണാരന്‍ പറഞ്ഞിരിക്കുന്നത്. .ആഴ്ചക്ക് ആഴ്ചക്ക് നാട്ടില്‍ വരുമ്പോള്‍,ലോഡിംഗ്കാര് പോലും തട്ടി തോളെകേറ്റാന്‍ മടിക്കുന്ന വല്യ വല്യ പുസ്തകങ്ങള്‍ ലൈബ്രറിയില്‍ നിന്നെടുത്തു ബാഗിലിടാതെ കയ്യില്‍ പിടിച്ചു നാട്ടുകാരെ കാണിക്കാന്‍ കൊണ്ടുവരും..ഒരു പേജു പോലും തുറന്നു നോക്കപ്പെടാതെ തിരിച്ചു ലൈബ്രറിയിലേക്ക് തന്നെ ചേക്കേറിയ ആ വലിയ പുസ്തകങ്ങള്‍ കൊച്ചു കണാരന്റെ  ഡോക്ടര്‍ പ്രൊഫൈല്‍ നാട്ടുകാര്‍ക്കിടയില്‍ അരക്കിട്ടുറപ്പിച്ചു. അസൂയാലുക്കള്‍ 'കയിച്ചിലാക്കെടാ' എന്ന് പരസ്യമായും, 'ഓര് ഭയങ്കരാന്നു' രഹസ്യമായും പറഞ്ഞു കൊണ്ടിരുന്നു..കൊച്ച് കണാരന്‍ കേള്‍ക്കെ  കയിച്ചിലാക്കെടാ എന്ന് പറഞ്ഞവരോടൊക്കെ  "പോയ്ക്കെടാ തൊക്കില് വെച്ച് പൊട്ടിച്ചു കളേമേ' എന്ന് തനി ലോക്കല്‍ ലാന്ഗ്വേജില്‍  തിരിച്ചു ഭീഷണിപ്പെടുത്തി.

കൊച്ചു കണാരന് ഇതൊന്നും  പഠിക്കാന്‍ പോകേണ്ട ആവശ്യമില്ല.കണാരന്‍ മുതലാളി ആളൊരു പക്കാ മുതലാളിയാണ്..നാല് മുറുക്കാന്‍ കട, 'പറമ്പങ്കാവ് ദേ കഫെ' എന്ന ചായക്കട.പിന്നെ ഏറ്റവും പ്രധാനവും സ്ഥലത്തെ പ്രധാന തൊഴില്‍ ധാതാവുമായ് എ.ബി.സി. (പ്രൈ) ലിമിറ്റഡ് എന്ന വന്‍കിട കമ്പനി.അമിതാഭ് ബച്ചനുമായ് നേരിട്ട് നടത്തുന്ന ഇടപാടായത് കൊണ്ടാണ് ഈ പേരെന്ന് കൊച്ചു കണാരന്റെ ഭാഷ്യം നാട്ടുകാര്‍ക്ക് വിശ്വാസമാണ്.പറമ്പന്കാവുകാരുടെ വരും കാല ഡോക്ടറെ അവര്‍ക്ക് അവിശ്വസിക്കേണ്ട കാര്യമില്ല.എന്നാല്‍ ബ്രഷ് ഉണ്ടാക്കുന്ന ആ കമ്പനിയുടെ പേര്  ഓള്‍ ബ്രഷസ് കമ്പനി എന്നതാണെന്ന് ,കൊച്ച്  കണാരന്‍ കഴിഞ്ഞാല്‍ പിന്നെ ഉയര്‍ന്ന വിദ്യാഭാസമുള്ള  ചില പെറ്റി ബൂര്‍ഷ്വാ പത്താം ക്ളാസുകാര് പറഞ്ഞു നടക്കുന്നുണ്ട്. സത്യത്തില്‍ എല്ലാവിധ ബ്രഷുകളും ഉണ്ടാക്കുന്ന ഒരു സമ്പൂര്‍ണ്ണ ബ്രഷ് കമ്പനി തന്നെയാണ് എ.ബി.സി.(പ്രൈ) ലിമിറ്റഡ്.ചകിരി, പ്ളാസ്ടിക് , അണ്ണാന്‍ രോമം, നൂല്‍ക്കമ്പി എന്ന് വേണ്ട എല്ലാ സാധനങ്ങള്‍ കൊണ്ടും ബ്രഷ് ഉണ്ടാക്കും.വേണ്ടി വന്നാല്‍ മനുഷ്യ രോമം വരെ ഉപയോഗിക്കും എന്ന് കൊച്ചു കണാരന്‍ പറഞ്ഞിട്ടുണ്ട്. ബ്രഷ് എന്ന് പറഞ്ഞാല്‍ പിടിയുള്ളതും ഇല്ലാത്തതും പല്ല് തേക്കുന്നതു  മുതല്‍ കക്കൂസ് കഴുകുന്ന ബ്രഷ് വരെ ഉണ്ടാക്കുന്ന സമ്പൂര്‍ണ്ണ ബ്രഷ് കമ്പനി.

നാട്ടിലെ ചില കുഞ്ഞി സഖാകള്‍ക്ക്  ബ്രഷ് കമ്പനിയോട് അല്പം അകലവും നീരസവും  ഇല്ലാതില്ല ,അതിനു ഒരൊറ്റ കാരണമേയുള്ളൂ..അവിടെ ജോലി ലഭിക്കുന്നത് പന്ത്രണ്ടിനും പതിനഞ്ചിനും ഇടയ്ക്കു പ്രായമുള്ള പെണ്‍കുട്ടികള്‍ക്ക് മാത്രമാണ്. സത്യത്തില്‍ പ്രധാനമന്ത്രിയുടെ വികാസ യോജനയില്‍ നിന്നും ലോണ്‍ എടുത്തു സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ഉന്നമനത്തിനു വേണ്ടി മാത്രമുള്ളതാണ് ഈ കമ്പനിയെന്നു ആ പുള്ളകള്‍ക്കറിയില്ലല്ലോ .പിള്ളാരെകൊണ്ട്  പാര്‍ട്ട് ടൈം ജോലി ചെയ്യിച്ചാല്‍ ശമ്പളയിനത്തില്‍ നല്ല ലാഭവും കൂടാതെ തൊഴില്‍ മുടക്കം സമരം തുടങ്ങിയ കലാ പരിപാടികളും ഉണ്ടാകില്ല എന്ന കണാരന്‍ മുതലാളിയുടെ ദീര്‍ഘവീക്ഷണം ആണിതിന്റെ പിന്നില്‍ എന്നാരും അറിഞ്ഞുമില്ല.      എന്തൊക്കെയായാലും നാട്ടുകാര്‍ക്ക് എത്ര സഹായം ചെയ്താലും അങ്ങനുള്ള സ്ഥാപനങ്ങള്‍ക്കെതിരെ പ്രവൃത്തിക്കുക എന്നുള്ളത് ജനങ്ങളുടെ സ്ഥാപിത താല്‍പര്യങ്ങളില്‍ മുന്‍പന്തിയില്‍ ഉള്ളതാണല്ലോ. കമ്പനിക്കെതിരെ പല ഊഹാപോഹങ്ങളും ഉയര്‍ന്നു.അതിലൊന്നായിരുന്നു പണിക്കാരി പിള്ളാരുടെ ആരോഗ്യ പ്രശ്നം.സ്ഥിരമായ്‌ ജോലിചെയ്യുന്നവര്‍ക്ക് ബ്രഷ് രോഗം ഉണ്ടാകും, പിള്ളാര്‍ക്ക് അമ്മയാകാന്‍ സാധിക്കില്ല എന്നൊക്കെ  വരെ ദുഷ്ട ബുദ്ധികള്‍ പറഞ്ഞു പരത്തി.രണ്ടാമത് ഉന്നയിച്ചിരിക്കുന്ന പ്രശ്നം ഒരിക്കലും സത്യമാല്ലായെന്നു തെളിയിക്കാന്‍ എന്ത് സഹായത്തിനും കൊച്ചു കണാരന്‍ തയാറായിരുന്നെങ്കിലും സീനിയര്‍ കണാരന്റെ ഫയര്‍ സ്പാറിംഗ്  നോട്ടത്തില്‍ ആ സഹായം വേണ്ടായെന്നു വെച്ചു. 

അങ്ങനെയിരിക്കെ ഒരു ദിവസം പതിനാലു വയസ്സുള്ള ഒരു  ചെറുവാല്യക്കാരി മൂത്രമൊഴിക്കാനിരുന്നപ്പോള്‍ , ഞെട്ടിപ്പിടഞ്ഞു എഴുന്നേറ്റു, പ്രൈവറ്റ് പ്രോപര്‍ടിയില്‍ അഞ്ചാറു ബ്രഷ് രോമങ്ങള്‍ ! ..അതിശക്തമായ് നിലവിളിച്ചു കൊണ്ടവളോടി ..നാട്ടുകാര്‍ പറഞ്ഞതെല്ലാം സത്യമായോ ദൈവമേ? ബ്രഷ് രോഗം പിടിച്ചോ?കൊച്ച് സഹ പണിക്കാരികളെ വിളിച്ചു കൂട്ടി സംഗതി പറയുന്നു...എല്ലാവരും അവരവരുടെ പ്രൈവറ്റ് പ്രോപര്‍ടികള്‍ വിശദമായ് പരിശോധിക്കുന്നു..രോഗം കണ്ഫം ചെയ്യുന്നു.എല്ലാവര്ക്കും മാരകമായ ബ്രഷ് രോഗം പിടിച്ചിരിക്കുന്നു.എന്ത് ചെയ്യും.കൂലങ്കഷമായ ചര്‍ച്ചക്ക് ഒടുവില്‍ തരുണി മണികള്‍ പ്രമേയം പാസ്സാക്കുന്നു.ജോലി ഉപേക്ഷിക്കുക .എ.ബി.സി.കമ്പനിയുമായുള്ള എല്ലാ ബന്ധങ്ങളും വിശ്ച്ചേദിക്കുക.ജോലി രാജി വെക്കുക!! 
 അങ്ങനെ കടുത്ത തീരുമാനവുമായ് കുട്ടികള്‍ കണാരന്‍ സീനിയറെ കാണാന്‍ ചെല്ലുന്നു. കഷ്ടകാലത്തിനു എം.ഡി യുടെ ചേമ്പറില്‍ കൊച്ച് കണാരന്‍ മാത്രം.കുട്ടികളാകെ വിഷമിക്കുന്നു.എങ്ങനെ കാര്യങ്ങള്‍ പറയും. കുട്ടികള്‍  എല്ലാവരും കൂടെ ക്യാബിനില്‍ കയറുന്നു..ഒന്നും മിണ്ടാതെ രാജിക്കത്ത് നല്‍കുന്നു..തിരിഞ്ഞു നടക്കുന്നു. കൊച്ച് കണാരന്‍ 
ഞെട്ടുന്നു.എല്ലാവരെയും തിരികെ വിളിക്കുന്നു.
"വാട്ട് ഹാപ്പെന്റ് പിള്ളാരെ,നിങ്ങള്‍ എന്തിനു രാജി വെക്കുന്നു? ഇവിടുള്ളവരുടെ കിംവദന്തികളില്‍ നിങ്ങള്‍ വീഴരുത്, നിങ്ങള്‍ നമ്മുടെ ഈ ഗ്രാമത്തിലെ ഏറ്റവും മിടുക്കികളായത് കൊണ്ടാണ് നിങ്ങള്ക്ക് ഈ ജോലി കിട്ടിയത്.ഈ കമ്പനി ചൈനയിലായിരുന്നെങ്കില്‍ ഈ സഖാക്കള്‍ നമ്മുടെ കമ്പനിക്കെതിരെ ഇത് പോലെ ദുഷ്പ്രചരണങ്ങള്‍ നടത്തുമോ?നിങ്ങള്‍ അതില്‍ പെട്ട് പോകരുത്.അച്ഛന്‍ വന്നാലുടനെ നിങ്ങളുടെ എല്ലാ പ്രശ്നങ്ങള്‍ക്കും നമ്മുക്ക് പരിഹാരം കാണാം.നിങ്ങടെ പ്രശ്നം എന്താണെന്ന് തുറന്നു പറയൂ..തുറന്നു പറയൂ..ശമ്പളം കൂടുതല്‍ വേണം എന്നുള്ളതാണെങ്കില്‍ അച്ഛന്‍ വന്നാലുടനെ ഞാനും നിങ്ങളോടൊപ്പം കൂടി നിങ്ങള്ക്ക് വേണ്ടി പറയും."
"ശമ്പളം ഒന്നുമല്ല കൊച്ച് മുതലാളീ.വല്യ മുതലാളി അത് കാര്യമായ് തരുന്നുണ്ട്." 
"പിന്നെന്താണ് പ്രശ്നം ? നിങ്ങളാണ് ഈ കമ്പനിയുടെ ശക്തി.നിങ്ങളുടെ പ്രശ്നം എന്താണെന്ന് തുറന്നു പറയൂ .ധൈര്യമായ് പറഞ്ഞോളൂ."

ഒടുവില്‍ പെണ്‍കുട്ടികളില്‍ ഒരുവള്‍ ധൈര്യം സംഭരിച്ചു പറഞ്ഞു."മുതലാളീ ഞങ്ങള്‍ക്ക് ഇനിയും ഇവിടെ തുടരാന്‍ ബുദ്ധിമുട്ടുണ്ട്?ഞങ്ങള്‍ക്കെല്ലാവര്‍ക്കും ബ്രഷ് രോഗം എന്ന മാരകമായ അസുഖം ബാധിച്ചിരിക്കുകയാണ്.ഇനിയും ഇവിടെ തുടര്‍ന്നാല്‍ ഞങ്ങളുടെ ജീവന് തന്നെ ആപത്താണ്.അതുകൊണ്ട് ഇനിമേല്‍ ഞങ്ങളാരും ഇവിടെ ജോലി ചെയ്യുന്നില്ല.വല്യ മുതലാളി വരുമ്പോള്‍ പറഞ്ഞേക്കൂ." 
"ബ്രഷ് രോഗമോ?നമ്മള്‍ ഇവിടെ ബ്രഷുകളാണ് ഉണ്ടാക്കുന്നതെങ്കിലും അങ്ങനെ ഒരസുഖം ഈ ലോകത്തില്ല.നിങ്ങളെ ആരോ പറഞ്ഞു വഞ്ചിച്ചിരിക്കുകയാണ് ..ഈ സ്ഥാപനം 
നശിപ്പിക്കുന്നതിനായ് ആരോ കരുതിക്കൂട്ടി നിങ്ങളെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ് ".
"അല്ല മുതലാളീ ഞങ്ങള്‍ക്ക് രോഗ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയിരിക്കുന്നു."
"മുതലാളിമാര്‍ എന്ത് പറഞ്ഞാലും ഞങ്ങളിനി ജോലിക്കില്ല."
"ആട്ടെ ആര്‍ക്കാണ് ഈ അസുഖം ആദ്യമായ് കണ്ടത്.എന്താണ് ലക്ഷണം.നിങ്ങള്‍ക്കറിയാമല്ലോ ഞാന്‍ പഠിക്കുന്നത് വൈദ്യശാസ്ത്രമാണെന്ന്..എത്രായിരം പുസ്തകങ്ങള്‍ ഞാന്‍ വായിക്കാറുണ്ട്.അങ്ങനൊരു രോഗം ഈ ഭൂമുഖത്തില്ല.നൂറു ശതമാനം ഉറപ്പു.അത് കൊണ്ട് ധൈര്യമായ് എന്നോട് പറയൂ..എന്താണ് ലക്ഷണം."
"ഇല്ല മുതലാളി ഞങ്ങള്‍ക്ക് മുതലാളിയോട് രോഗ ലക്ഷണം പറയാന്‍ ബുദ്ധിമുട്ടുണ്ട്."
"ഡോക്ടറോടും വക്കീലിനോടും മുതലാളിമാരോടും കള്ളം പറയരുതെന്നും.എല്ലാ സത്യവും തുറന്നു പറയണമെന്ന് നിങ്ങള്‍ പഠിച്ചിട്ടില്ലേ.അത് കൊണ്ട് സത്യം സത്യമായ് പറയണം."

കൊച്ച് കണാരന്റെ നിര്‍ബന്ധത്തിലും കൊച്ച് മുതലാളി ഡോക്ടരായതിനാലും ആദ്യം രോഗലക്ഷണം കണ്ട പെണ്‍കുട്ടി രോഗ ലക്ഷണം പറയാന്‍ തയാറായി."കൊച്ച് മുതലാളി ഞങ്ങളുടെ സ്വകാര്യ ഭാഗത്ത്‌ ബ്രഷിന്റെ രോമം വളര്‍ന്നു തുടങ്ങി".കൊച്ച് കണാരന്‍ ഞെട്ടി."മോളെ അങ്ങനൊരു പ്രശ്നം ഒരിക്കലും ഉണ്ടാകില്ല,കാണിക്കൂ..ഈ ഡോക്ടറെ കാണിക്കൂ ഞാന്‍ നോക്കട്ടെ."മനസ്സില്ലാമനസ്സോടെ കൊച്ച് പാവാട പൊക്കുന്നു..കണാരന്‍ ഡോക്ടര്‍ കാര്യങ്ങള്‍ വിശദമായ് പഠിക്കുന്നു..ഉറക്കെയുറക്കെ പൊട്ടിച്ചിരിക്കുന്നു..പെണ്‍കുട്ടികള്‍ കണ്ണ് മിഴിക്കുന്നു."പിള്ളാരെ ഇതസുഖമൊന്നുമല്ല..നിങ്ങള്‍ പ്രായപൂര്‍ത്തിയാകുന്നതിന്റെ ലക്ഷണങ്ങളല്ലേ.ദേ ഇങ്ങോട്ട് നോക്കൂ..എല്ലാ മാസവും പ്രായപൂര്‍ത്തിയാകുന്ന  എന്നെ നോക്കൂ..
എല്ലാവരും വരൂ" കൊച്ച് കണാരന്‍ എല്ലാവരെയും പ്രായപൂര്‍ത്തിയായ്തിന്റെ ലക്ഷണങ്ങള്‍ 
കാണിക്കുന്നു..

ഒരു നിമിഷം എ.ബി.സി.മുഴുവന്‍ മ്യൂട്ട് ആയി ,പിന്നെ ഇടിവെട്ടേറ്റ് സിസ്റ്റം അടിച്ചു പോകുന്ന അതിഭയങ്കര ശബ്ദത്തോടെ എല്ലാ പെങ്കോച്ചുങ്ങളും ഇറങ്ങിയോടുന്നു 
"ഓടിക്കോടി ഇവിടിനി ഒരുനിമിഷം പോലും ജോലി ചെയ്യണ്ടാ,കൊച്ച്
മുതലാളിക്ക് അസുഖം കൂടുതലാടി..ദേ ബ്രഷിന്റെ രോമം മാത്രമല്ല പിടിയും വളര്‍ന്നു 
തുടങ്ങി.ഓടിക്കോ.".

മാരത്തോണ്‍ ഓടി ഏറ്റവും അവസാനം ഫിനിഷിംഗ് പൊയന്റില്‍ എത്തിയ കണ്ടസ്റ്റന്റിനെ പോലെ ക്ഷീണിച്ചു കിതച്ചു ഒറ്റയ്ക്ക് കൊച്ചു കണാരന്‍ എ.ബി.സി. (പ്രൈ) ലിമി.എം.ഡി. ക്യാബിനില്‍ എന്ത് ചെയ്യണമെന്നറിയാതെ നിന്നു. ആ സംഭവത്തിന്‌ ശേഷം നാട്ടിലുള്ള ചെറുപ്പക്കാര്‍ക്കും എ.ബി.സി.(പ്രൈ) ലിമിറ്റഡില്‍ ജോലി ലഭിച്ചു തുടങ്ങി.

Monday 10 January 2011

സമയം കൊല്ലൽ !



ഇപ്പോൾ കൂട്ടൊരു 
ഡിജിറ്റൽ ക്ളോക്കാണ്

അക്കങ്ങളെല്ലാം ചുവന്ന് , ചുവന്ന്... 
പഴയ ടൈംപീസിന്റെ 
വാള്‍ കൈകളോ, കുളമ്പടി ശബ്ദമോ 
ഇല്ലാത്തത് കൊണ്ട് 
ധൈര്യമായ് നോക്കി കിടക്കാം,
ഇരുട്ടിനെ മായ്ച്ചെടുക്കാം,
സമയം കൊല്ലാം. 

ഹീമോഫിലിക്ക് രക്തം പോലെ
കട്ട പിടിക്കാതെ ഒഴുകുന്ന
ചുവന്ന ഡിജിറ്റൽ സമയം..
പൂജ്യം, ഒന്ന്, രണ്ട് എന്ന് 
അന്‍പത്തിയൊൻപതു വരെ എണ്ണിയെണ്ണി
ഓരോ മണിക്കൂറിനേയും ഇഞ്ചിഞ്ചായ് കൊല്ലും 

വന്നു വന്നു ഒന്നും ചെയ്യാനില്ലാത്ത 
പകലിനോടത്ര ഇഷ്ടം പോരാ..
ജനാലക്കർട്ടൻ വലിച്ചിട്ടു
കതകു ചേർത്തടച്ച്
ഇരുട്ടിനോട്‌ ചേർന്ന് കിടന്നു 
പിന്നെയും സമയം കൊല്ലും 

തലയ്ക്കടിയിൽ നിന്നും
മരവിച്ച കൈയ്യെടുത്ത്
കാലു ചൊറിഞ്ഞു, തുടയ്ക്കിടയിൽ വച്ച്
തിരിഞ്ഞു കിടക്കുമ്പോൾ
നേർത്തുനേർത്ത്  കേൾക്കുന്നുണ്ട് 
അന്‍പത്തിയൊന്പതു, അന്‍പത്തിയെട്ടു
എന്നൊരു തിരിച്ചെണ്ണൽ ;
ഒന്നു മയങ്ങിയ സമയത്ത്
എന്നെ കൊല്ലുകയാണ്..
ചാവ് കടൽ പോലൊരു
ചുവന്ന ഡിജിറ്റൽ സമയം
അവന്റെ സമയം കൊല്ലൽ ! 


Friday 7 January 2011

ഒരു പത്ര സമ്മേളനം


ആകാശം തുറന്ന്
ഒരു യന്ത്രപ്പറവ ,
ഒരു അണ്ടി മുതലാളി.
രണ്ടാളും ചേർന്ന്
ഒരു പത്ര സമ്മേളനം. 

എന്മകജെയിൽ
ഭൂമിയുണ്ട് , ആകാശമുണ്ട്
മഴയുണ്ട് , മരമുണ്ട്
വിളയുണ്ട് , കളയുണ്ട്
പറങ്കിപ്പഴമുണ്ട് ,
നീറ്റുണ്ട് , നല്ല വാറ്റുണ്ട്  
മണമുണ്ട് , മരുന്നുണ്ട്

പേരിനു പോലും
ഒരു മനുഷ്യനില്ലന്നേ.. 
ഞങ്ങള്‍ കണ്ടിട്ടില്ല
കീടമുണ്ട് ; കീടനാശിനിയും..
ഇവൻ പുതിയത് ; കൊള്ളാം
പുതിയ കുപ്പിയിൽ , 
പുതിയ പേരില്‍ 
പതിനഞ്ചു തലമുറ വരെ ചാകും.
(ഇല്ലേൽ ഞങ്ങള്‍ കൊല്ലും !!)

Monday 3 January 2011

അടയാളം

















ഇടത്തെ കഴുത്തിൽ
ചെവിക്കു രണ്ടിഞ്ചു താഴെ
ഒരിരട്ട മറുക്;
തേള് കുത്തി 
കരിനീലിച്ചത് പോലെ
മുതുകിലെ വലിയ പാട്..
രണ്ട് അടയാളങ്ങൾ
തിരിച്ചറിയാനുള്ളത്..

ഡ്രൈവർ ഇറങ്ങിയോടിയ
മഞ്ഞ മൂക്കൻ ടിപ്പറിലെ
ചാടുകൾക്കിടയിൽ
ഒരാത്മാവ് കരയുന്നു;
തിരിച്ചറിയുവാൻ 
ഒന്നും ബാക്കി വെക്കാതെ 
അരച്ചു കളഞ്ഞല്ലോ
നീയെന്റെ കൂടിനെ!